പ്രണയം കരളിലെ കെടാവിളക്കായി സൂക്ഷിച്ചവനെയാണ് നിങ്ങൾ വില്ലനെന്ന് വിളിക്കുന്നത്; മിന്നൽ മുരളിയെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു

മിന്നൽ മുരളി

Advertisements
ജിതേഷ് മംഗലത്ത്

സ്പോയ്ലർ അലെർട്ട്
പ്രതിനായകനെന്നാണ് വിളിച്ചത്..
ഇരുപത്തിയെട്ടു വർഷം നിസ്തന്ദ്രം തന്റെ പ്രണയം കരളിലെ കെടാവിളക്കായി സൂക്ഷിച്ചവനെയാണ്..
പ്രണയത്തിനു വേണ്ടി സകലതും ഉഴിഞ്ഞു വെച്ചവനെയാണ്..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒറ്റക്കൊരു തോണിയിലൊരു തരി വെളിച്ചവും,ഒരു റേഡിയോയുമായി രാവെളുക്കുവോളം തോണി തുഴഞ്ഞു പ്രണയം തിരഞ്ഞവനെയാണ്..
അവളെക്കാണുന്ന കാഴ്ച്ചയിൽ ഹൃദയം പുഞ്ചിരിക്കുന്നത് കണ്ണിലുദിക്കുന്ന സൂര്യനാക്കിയവനെയാണ്..

മറ്റൊന്നും വേണ്ട അവളെ മാത്രം മതി,അവളെയും കൊണ്ട് അന്നു വരെ ജീവിച്ചിടത്തു നിന്ന് പൊയ്ക്കോളാം നിരുപാധികമെന്നു പറഞ്ഞവനെയാണ്..
പ്രണയത്തിനായി മാത്രം തന്റെ ‘ശക്തികൾ’ ഉപയോഗിച്ചവനെയാണ്..

അവൾ തൊടുന്ന മാത്രയിൽ പൂത്തുലഞ്ഞ കൊന്നമരക്കൊമ്പായവനെയാണ്..
അവളിൽ നിന്നും ഞെട്ടറ്റപ്പോൾ ദിക്കറിയാതെപ്പോയവനെയാണ്..

അവൾക്കായി കൂടെ ജീവിക്കുന്നവന്റെ വസ്ത്രവിധാനത്തെ നിയന്ത്രിക്കാൻ ശ്രമിച്ചവനെയാണ്..
പ്രണയം ജ്വലിപ്പിച്ച ആത്മാവും,ശരീരവും പേറിയവനെയാണ്..

അവൾക്കായി നിരന്തരം പൊരുതിക്കൊണ്ടേയിരുന്നവനെയാണ്..
അവൾക്കായി ഒരു ഗ്രാമത്തിനെതിരെ നെഞ്ചുവിരിച്ചു നിന്നവനെയാണ്..
പ്രണയത്തിനായി ജീവിച്ചവനെയാണ്,ശ്വസിച്ചവനെയാണ്,മരിച്ചവനെയാണ്..
അയാളെയാണ് നമ്മൾ പ്രതിനായകനെന്നു വിളിച്ചത്!!
നിയമങ്ങൾക്ക് ഹൃദയത്തിന്റെ മാത്രം ഭാഷയുള്ള പ്രണയലോകത്ത് അയാൾ പ്രതിനായകനല്ല,നായകനാണ്;നല്ല കട്ടസൂപ്പർ ഹീറോ💙

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.