പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു : മൊബൈൽ ഫോണിൽ പിൻതുടർന്ന് ശല്യം ചെയ്തു : ചിങ്ങവനം സ്വദേശിയായ യുവാവ് പിടിയിൽ 

ചിങ്ങവനം : പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ  യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ ജോണി വർഗീസ് മകൻ സച്ചു മോൻ(28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ അനിഷ്ടം അറിയിചിട്ടും നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും  വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. 

Advertisements

കൂടാതെ ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയെ തുടർന്ന് ചിങ്ങവനം എസ്. എച്ച്. ഓ ജിജു.ടി.ആർ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.