പ്രണയം തകർന്നിട്ടും അവർ നല്ല സൗഹൃദത്തിൽ : നയൻ താരയും പ്രഭുദേവയും ഇപ്പോൾ കട്ട ചങ്ക് : പ്രഭുദേവയുടെ കുടുംബം തകർത്ത ശേഷവും തുടരുന്ന സൗഹൃദം ഇങ്ങനെ

ചെന്നൈ : തെന്നിന്ത്യയില്‍ ഇന്ന് പകരം വെക്കാനില്ലാത്ത താര റാണിയായ നയൻതാരയ്ക്ക് മറക്കാനാഗ്രഹിക്കുന്ന ഒരു കഴിഞ്ഞ കാലമുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ജീവിതവും കരിയറും കീഴ്മേല്‍ മറിച്ച സംഭവം നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രഭുദേവയുമായുള്ള പ്രണയവും ബ്രേക്കപ്പുമായിരുന്നു ഇത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രഭുദേവയുമായി നയൻതാര അടുത്തപ്പോള്‍ മിക്കവരും നെറ്റി ചുളിച്ചു. പ്രഭുദേവയുടെ ആദ്യ ഭാര്യ നയൻതാരയ്ക്കെതിരെ രംഗത്തെത്തുകയും കൂടി ചെയ്തതോടെ സാഹചര്യം വഷളായി. നയൻതാരയുടെ കോലം കത്തിച്ച്‌ സ്ത്രീകള്‍ പ്രതിഷേധിച്ചു. ഗോസിപ്പ് കോളങ്ങളിലെ നിറം പിടിപ്പിച്ച്‌ കഥകളും കൂടി വന്നതോടെ നയൻതാരയ്ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ കടുത്തു. എന്നാല്‍ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ നയൻതാര ഉറച്ച്‌ നിന്നു. 2011 ല്‍ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ച ശേഷം സിനിമാ രംഗം വിടുകയാണെന്ന് നയൻതാര പ്രഖ്യാപിച്ചു. പ്രഭുദേവയുമായി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.

Advertisements

എന്നാല്‍ പിന്നീ‌ട് അപ്രതീക്ഷിത സംഭവങ്ങളാണ് നയൻതാരയുടെ ജീവിതത്തിലുണ്ടായത്. പ്രഭുവേദയുമായി ലിംവിഗ് റിലേഷൻഷിപ്പിലേക്ക് ന‌ടി കടന്നു. ഇതിനിടെ ആദ്യ ഭാര്യയുമായി പ്രഭുദേവ വിവാഹമോചനവും നേടി. എന്നാല്‍ നയൻതാരയുമായുള്ള ബന്ധം ഇദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല. ഒരുഘ‌ട്ടത്തില്‍ രണ്ട് പേരും പിരിഞ്ഞു. നടിയെ തകര്‍ത്ത് കളഞ്ഞ സംഭവമായിരുന്നു അത്. പൊതുസമൂഹത്തിലെ പ്രതിഛായ, കരിയറിലെ താരത്തിളക്കം തുടങ്ങി എല്ലാം പ്രഭുദേവയ്ക്ക് വേണ്ടി നടി നഷ്‌ടപ്പെ‌ടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ എല്ലാം അവസാനിച്ചെന്ന് കരുതിയിട‌ത്ത് നിന്നും തിരിച്ച്‌ വരാൻ താരത്തിന് സാധിച്ചു. പ്രഭുദേവയെക്കുറിച്ച്‌ പിന്നീട് നയൻതാര അഭിമുഖങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. നയൻതാര-പ്രഭുദേവ പ്രണയ കാലത്തെക്കുറിച്ചും വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ തമ്മിലുളള ബന്ധം എങ്ങനെയാണെന്നും പ്രവചിക്കുകയാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരിജി. താരങ്ങളെക്കുറിച്ച്‌ പ്രവചനം നടത്തുന്ന ഇദ്ദേഹം ഇരുവരു‌ടെയും പഴയ ദൃശ്യങ്ങളിലെ ശരീരഭാഷ വിശകലനം ചെയ്താണ് പ്രവചനം നടത്തുന്നത്.
പരസ്പരം നല്ല രീതിയില്‍ മനസിലാക്കിയിരുന്നവരാണ് നയൻതാരയും പ്രഭുദേവയുമെന്ന് ഇദ്ദേഹം പറയുന്നു. പരസ്പരം ബഹുമാനം നല്‍കിയവരാണ് അവര്‍. രണ്ട് പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധയ‍ുണ്ടായിരുന്നു. പരസ്പരം ശക്തി നല്‍കാനും അംഗീകരിക്കാനും അഭിനന്ദിക്കാനും പറ്റുന്ന ആഴത്തിലുള്ള ധാരണ അവര്‍ക്കിടയിലുണ്ടായിരുന്നു.

പ്രഭുദേവ വളരെ സിംപിളായ വ്യക്തിയാണ്. ലജ്ജാശീലനാണെങ്കിലും നയൻതാരയ്ക്കൊപ്പം തമാശ പറയുന്നതും മറ്റും അദ്ദേഹം ആസ്വദിച്ചു. പ്രഭുദേവയുടെ ഇപ്പോഴത്തെ ശരീരഭാഷയില്‍ നിന്നും നയൻതാരയുമായി പിരിഞ്ഞതില്‍ ചില സമയത്ത് ഖേദമുണ്ടെന്ന് വ്യക്തമാണെന്നും ജഗന്നാഥ് ഗുരുജി പറയുന്നു. പണ്ട് ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോള്‍ ഇവര്‍ ബഹുമാന്യമായ ഒരു സൗഹൃദ മനോഭാവം പരസ്പരം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നാണ് ശരീര ഭാഷ വിശകലനം ചെയ്യുമ്ബോള്‍ വ്യക്തമാകുന്നതെന്നും ഗുരുജി അഭിപ്രായപ്പെട്ടു.

നിരവധി താരങ്ങളെക്കുറിച്ച്‌ സമാനമായ പ്രവചനങ്ങള്‍ ഇദ്ദേഹം നട‌ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞതെല്ലാം മറന്ന് പ്രഭുദേവയും നയൻതാരയും ജീവിതത്തില്‍ രണ്ട് ദിശയിലേക്ക് നീങ്ങിയി‌ട്ട് ഏറെക്കാലമായി. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭര്‍ത്താവ്. ഉയിര്‍, ഉലകം എന്നീ രണ്ട് മക്കളും ദമ്ബതികള്‍ക്ക് പിറന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. മറുവശത്ത് പ്രഭുദേവ മുംബൈയിലെ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗിനെ വിവാഹം ചെയ്തു. അടുത്തിടെ ഇരുവര്‍ക്കും ഒരു മകളും പിറന്നു. ആദ്യ വിവാഹത്തിലെ മക്കളുടെ സംരക്ഷണച്ചുമതലയും പ്രഭുദേവയ്ക്കാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.