മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ്; 250-ാം ശാഖ ദുബായിൽ തുറന്നു

ദുബായ്: ആഗോള തലത്തിലെ മുൻനിര ധനകാര്യ വിനിമയ സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് അവരുടെ ഇരുന്നൂറ്റി അമ്പതാമത്തെ ശാഖ ദുബായിൽ തുറന്നു. ദുബായ് സിലിക്കൺ ഒയാസിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇ യിലെ 87-ാമത് ശാഖ കൂടിയാണിത്.ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

Advertisements

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെയും, ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെയും ഫലമാണ് ഇരുന്നൂറ്റി അമ്പത് ശാഖകളിലേക് എത്തിയ കമ്പനിയുടെ ജൈത്രയാത്രയെന്ന് അദീബ് അഹ്മദ് പറഞ്ഞു. യുഎഇയിൽ മാത്രമല്ല, മറ്റ് വിപണികളിലും ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകിയതിനുള്ള അംഗീകാരമാണിത്. ഉപഭോക്താൾ ധനകാര്യ ഇടപാടുകളിൽ നേരിട്ടിരുന്ന പ്രായോഗിക തടസ്സങ്ങൾ നീക്കി ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാനായതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുന്നൂറ്റി അമ്പതാം ശാഖ ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ ഷാർജയിലെ പുതിയ രണ്ട് ബ്രാഞ്ചുകളുടെ ഉദ്ഘാടനവും നടന്നു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാർജ അൽ മജാസ്, മാസ മേഖലയിലാണ് പുതിയ ബ്രാഞ്ചുകൾ തുറന്നിരിക്കുന്നത്.അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ജിസിസിയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഏഷ്യ-പസഫിക് മേഖലയിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ്. പണമിടപാട്, വിദേശ കറൻസി വിനിമയം, എംഎസ്എംഇകൾക്കുള്ള ഘടനാപരമായ ധനസഹായം, ഇന്ത്യയിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള മൈക്രോ ഫിനാൻസ് തുടങ്ങി, നിരവധി ധനകാര്യ സേവനങ്ങളാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ലഭ്യമാക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.