ലുലു മാളിലെ പാർക്കിംങ്ങ് ഫീസ് വിവാദം : രാത്രിയിൽ സിനിമ ശേഷം മടങ്ങിയ സംഘത്തെ പാർക്കിംങ്ങ് ഫീസിന്റെ പേരിൽ തടഞ്ഞ് വച്ചത് രണ്ടര മണിക്കൂർ : വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി : ലുലു മാളിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെയും സംഘത്തെയും രണ്ടര മണിക്കൂർ തടഞ്ഞ് വച്ചു. യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
തടഞ്ഞ് വയ്ക്കപ്പെട്ട യുവാവായ സഖറിയ വാവാട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം –
പ്രിയപ്പെട്ട എം എ യുസുഫ് അലി സാഹിബ്
വായിച്ചറിയുവാൻ ,
Yusuff Ali M.A
ഇന്നലെ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും (Aamir Pallikal, Naseef Nanath)താങ്കളുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ലുലു മാളിൽ പോയിരുന്നു . കാലു കുത്താൻ ഇടമില്ലാത്ത അത്ര തിരക്കായിരുന്നു . എല്ലാ “മത വിഭാഗക്കാരും ” ഉണ്ടായിരുന്നു . ഞങ്ങൾ ഏതാണ്ട് രാത്രി 9.45 ന് മാളിൽ പ്രവേശിച്ചു . ഭക്ഷണം കഴിച്ചു . 580 രൂപ കൊടുത്തു ഞങ്ങൾ ജന ഗണ മന എന്ന സിനിമക്ക് ടിക്കറ്റ് എടുത്തു . 10.30ന് ആരംഭിച്ച സിനിമ ഏതാണ്ട് 1.30ന് അവസാനിച്ചു . പുറത്തിറങ്ങി . ലുലു മാളിലെ മൊത്തം കടകൾ അടച്ചിരുന്നു . കാറെടുത്തു ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരം ഗേറ്റിൽ ഞങ്ങളെ തടഞ്ഞു വെച്ചു . 80 രൂപ പാർക്കിംഗ് ഫീ വേണമെന്ന് പറഞ്ഞു . ഞങ്ങൾ കൊടുക്കാൻ തയ്യാറല്ലായിരുന്നു . കാരണം ലുലു മാളിന് എതിരെ ഹൈ കോടതിയിൽ ഇതേ പാർക്കിംഗ് ഫീ വിഷയത്തിൽ നടക്കുന്ന കേസിൽ കൊടതി പറഞ്ഞത് മാളുകളിൽ പാർക്കിംഗ് ഫീ വാങ്ങുന്നത് പ്രഥമ ദൃഷ്ട്യാ നിയമ വിരുദ്ധമെന്നാണ് .

Advertisements

The Kerala High Court on Friday, January 28, 2022, observed that the collection of parking fees from customers by shopping malls is prima facie illegal. The bench added that if this was permitted, they will also collect fees for providing lift service to their customers.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പറച്ചിലിൽ കോടതി ഒരു തമാശ കൂടി പറഞ്ഞു. ” പാർക്കിംഗ് ഫീ അനുവദിച്ചാൽ മാളുകൾ ലിഫ്റ്റിനും ഫീ വാങ്ങി തുടങ്ങില്ലെ “.

പക്ഷെ കോടതി പറഞ്ഞതിൽ aഅഭുതപ്പെടുത്തിയത് “The court has clarified that the mall can continue to do so at their own risk” . എന്താണ് ഈ റിസ്ക് ? . എന്ന് വെച്ചാൽ കസ്റ്റമറും പാർക്കിംഗ് സ്റ്റാഫും തമ്മിൽ അടി കൂടി തീരുമാനമാക്കിക്കോട്ടേന്ന് . ഞങ്ങൾ ഫീ കൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ ലുലു സൂപ്പർവൈസർ ഞങ്ങളെ കാണിച്ച ക്ലോസ് ഇതാണ് . അതാണ് ഏറ്റവും വലിയ തമാശയായി തോന്നിയത് .

ഞങ്ങളുടെ കാർ പാർക്കിംഗ് സ്റ്റാഫും , സൂപ്പർവൈസറും അടക്കം കുറേ ആളുകൾ വന്ന്‌ ബ്ലോക്ക് ചെയ്തു . തർക്കമായി . പാർക്കിംഗ് ഫീ ഒരു നിലക്കും തരാൻ തയ്യാറല്ലെന്ന് ഞങ്ങൾ . വാങ്ങിയേ വിടുമെന്ന് അവർ . കുറേ കഴിഞ്ഞാൽ സാധരണ നമ്മൾ ചെയ്യാറുള്ള പോലെ പൈസ കൊടുത്തു പോവും എന്ന് അവർ തെറ്റി ധരിച്ചു കാണും .പെരുമാറ്റം വളരെ മോശമായിരുന്നു . ഞങ്ങൾ അവരോട് പോലീസിനെ വിളിക്കാൻ പറഞ്ഞു . അവർ പെടും എന്നത് കൊണ്ട് തന്നെ അവർ വിളിക്കാൻ തയ്യാറായില്ല .അവസാനം ഞങ്ങൾ പോലീസിനെ 112 വിൽ വിളിച്ചു . അവർ പാഞ്ഞെത്തി . തുടര്ന്ന് കളമശ്ശേരി പൊലീസും മറ്റൊരു വാഹനത്തിൽ എത്തി . സംസാരം tതുടർന്നു . പോലീസ് ഇരു കൂട്ടരോടും പരാതി കൊടുക്കാൻ പറഞ്ഞു . ഞങ്ങൾ പരാതി കൊടുക്കാൻ തയ്യാറായി . അവർക്ക് ഒരു പരാതിയുമില്ല .അപ്പൊ aഅവരുടെ നിലപാട്‌ മാറി . പിന്നെ പാർക്കിംഗ് ഫീയും വേണ്ട . ഒന്നും വേണ്ട . ഞങ്ങളൊന്ന് പോയിക്കൊടുത്താൽ മതി . ബാരിക്കേഡ് മാറ്റി . ഞങ്ങളോട് പോയിക്കൊള്ളാൻ ഉത്തരവ് . ആത്മ സംതൃപ്തിയോടെ പോലീസിന് നന്ദി പറഞ്ഞു ഞങ്ങൾ റൂമിലേക്ക് . അപ്പോൾ സമയം 4 മണി .

NB: As per the Building Rules, sufficient area for parking space is necessary for constructing a building. Parking space is part of the building. The building permit is issued on condition that there will be parking space. Based on this undertaking the building is constructed.

ഇതാണ് നിയമം . ലുലുവിന് മാത്രമല്ല എല്ലാ മാളുകൾക്കും ബാധകമാണ് .
പ്രിയ യൂസുഫലി സാഹിബ് പലതിലും മാതൃക ആവുന്ന പോലെ കേരളത്തിൽ പാർക്കിംഗ് ഫീ സ്വമേധയാ നിർത്തി മാതൃക കാണിക്കൂ . അതാണ് മാസ്സ് . കോടതി പറഞ്ഞിട്ട് ചെയ്യുമ്പോൾ അതിൽ ഒരു തോൽവി ഉണ്ട് .
LuLu Mall Kochi

robbery #LuLuMall #parkingfee

Post via Adv Zakariyya Vavad

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.