ഡൽഹി : നോയ്സ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് റിങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൂണ റിങ് എന്നാണ് കമ്പനി റിങിന് പേരിട്ടിരിക്കുന്നത്. ആരോഗ്യം നിരീക്ഷിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട് മോതിരമാണിത്. സ്മാര്‍ട് വാച്ചുകളെപ്പോലെ ഹെല്‍ത്ത് ട്രാക്കിങ് ചെയ്യാന്‍ ഈ സ്മാര്‍ട് റിങ്ങിനും സാധിക്കും.
ഈ റിങ് ധരിച്ചാല്‍ ശരീരത്തിലെ 70 ലേറെ കാര്യങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. പിപിജി സെന്‍സറുകള്‍, 3-ആക്സിസ് ആക്സലറോമീറ്റര്‍, എസ്പിഒ2 സെന്‍സര്‍, ബോഡി ടെമ്ബറേച്ചര്‍ സെന്‍സര്‍ ഉള്‍പ്പടെയുള്ളവ ഇതിനായി മോതിരത്തില്‍ നല്‍കിയിട്ടുണ്ട്. നോയ്സിന്റെ വെബ്സൈറ്റില്‍ നിന്ന് ലൂണാ റിങ്ങിനായി പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2000 രൂപയുടെ പ്രിയോറിറ്റി ആക്സസ് എന്ന സ്പെഷ്യല്‍ പാസും കമ്പനി നല്‍കുന്നുണ്ട്. ഇതുവഴി ലൂണാ റിങ്ങ് വാങ്ങുമ്പോള്‍ 1000 രൂപയുടെ ഡിസ്‌കൗണ്ടും 2000 രൂപയുടെ തെഫ്റ്റ് ഇന്‍ഷുറന്‍സും ഡാമേജ് കവറേജും ലഭിക്കും. സണ്‍ലിറ്റ് ഗോള്‍ഡ്, റോസ് ഗോള്‍ഡ്, സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍, ലൂണാര്‍ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ലൂണ റിങ് ലഭിക്കും. ഈ റിങ് വാട്ടര്‍ റെസിസ്റ്റന്റ് കൂടിയാണ്. അതുകൊണ്ട് നീന്തുന്ന സമയത്തുപോലും ഈ മോതിരം ധരിക്കാവുന്നതാണ്.