തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥി ആരാണെന്നതില്‍ അവ്യക്ത തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. എം ലിജുവിന്റെ പേര് ഉയര്‍ന്നതിനിടെയാണ് സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന് കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചത്. റോബര്‍ട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമാണ് ശ്രീനിവാസന് കൃഷ്ണന്.
യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണ് സംസ്ഥാന നേതൃത്വം മുന്‍തൂക്കം നല്‍കുന്നത്. എം. ലിജുവിന്റെ പേരു പരിഗണിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും സുധാകരന് മാധ്യമങ്ങളോടു പറഞ്ഞു. സിഎംപി സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാനിടയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം ലിജു, ഷാനിമോള്‍ ഉസ്മാന്, വി ടി ബല്‍റാം, സതീശന് പാച്ചേനി, എംഎം ഹസ്സന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. വനിതകളെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ബിന്ദു കൃഷ്ണയ്ക്കോ ഷാനിമോള്‍ ഉസ്മാനോ സാധ്യതയുണ്ട്.