ഡൽഹി : എം. ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഇഡി സുപ്രിം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
Advertisements
നിലവിൽ ചികിത്സാർത്ഥം താത്കാലിക ജാമ്യത്തിലാണ് എം.ശിവശങ്കർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.