കോഴിക്കോട്:ഗവർണറെ പരസ്യമായി അധിക്ഷേപിച്ച് സിപിഎം നേതാവ്.
ഗവര്‍ണര്‍ ആകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ്.
Advertisements
35 വയസ് കഴിഞ്ഞ ആര്‍ക്കും ഗവര്‍ണറാകാം. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’എംഎല്‍എ, എംപി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല.