ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ ആഞ്ഞിടിച്ച് എം വി ഗോവിന്ദനും, യെച്ചൂരിയും ;എൽ ഡി എഫ് മാർച്ച്‌ ചരിത്ര സമരമെന്നു ഗോവിന്ദൻ

തിരുവന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫ് മാര്‍ച്ച് ചരിത്ര സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കും. നിയമസഭ നല്‍കിയ ചാന്‍സലര്‍ പദവിയിലിരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കുഫോസ് സര്‍വകലാശാല വിസി പദവി റദ്ദാക്കിയത് ഗവര്‍ണര്‍ക്കേറ്റ തിരിച്ചടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കുഫോസ് വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് പിഴവ് പറ്റിയെന്ന് ഹൈക്കോടതി പറഞ്ഞു. വി സി വിദഗ്ധന്‍ അല്ലെങ്കില്‍ ഗവര്‍ണര്‍ തിരുത്തണം. സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കും’. അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ സ്വയം ചാന്‍സലര്‍ ആയതല്ല. ചാന്‍സലര്‍ ആക്കിയത് നിയമസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ഗവര്‍ണര്‍ എടുക്കുന്നു. തന്നിഷ്ട പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന് ഹീനമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണുള്ളത്. എന്നാല്‍ പ്രതിഷേധം വ്യക്തിപരമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ നയപരമായ പ്രശ്‌നമാണ്. കേരളത്തില്‍ മാത്രമല്ല ഇത്തരം സാഹചര്യമുള്ളത്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നു.ഹിന്ദുത്വവത്കരണ നീക്കമാണ് നടക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഇടപെടാനാണ് ബിജെപി നീക്കം.ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു .സമരം ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിന്നെന്നും സീതാറാംയെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്. രാവിലെ 10.30നാണ് മാര്‍ച്ച് ആരംഭിച്ചത്.

Hot Topics

Related Articles