“കപട വിശ്വാസികളോട് അല്ല യഥാർത്ഥ വിശ്വാസികളോട് ആണ് സിപിഐഎമ്മിന് കൂറ്; വർഗീയവാദികൾ വിശ്വാസികളല്ല; കെ. സുരേന്ദ്രന് വിശ്വാസമില്ല” : എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കപട വിശ്വാസം പ്രകടിപ്പിക്കുന്നവരോടല്ല, യഥാർത്ഥ വിശ്വാസികളോടാണ് സിപിഐഎമ്മിന് കൂറുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

വിശ്വാസികളുടെ അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. അള്ളാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താൻ എവിടെയും പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞിട്ടില്ല. അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ്. പിന്നെ എന്തിന് മിത്താണെന്ന് പറയണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വർഗത്തിൽ ഹൂറികൾ ഉണ്ടെന്നത് മിത്താണോ എന്ന ചോദ്യത്തിന് ‘സ്വർഗവും നരകവുമുണ്ടെങ്കിലല്ലേ ഹൂറികളെ കുറിച്ച് പറയേണ്ടതുള്ളു, എനിക്കത് ബാധകമല്ല’, എന്നും അദ്ദേഹം മറുപടി നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും എം വി ഗോവിന്ദൻ വിമർശനമുന്നയിച്ചു. ഹിന്ദു വർഗീയവാദം ഉയർത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് സുരേന്ദ്രൻ നിരന്തരമായി ആവർത്തിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ പരമാർശം വർഗീയമാണ് എന്ന് പറയുന്നതുകൊണ്ട് പ്രത്യേകതയൊന്നുമില്ല. അവർ രാഷ്ട്രീയത്തിൽ വർഗീയ നിലപാട് ഉയർത്തിപ്പിടിക്കുന്നവരാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തികഞ്ഞ വർഗീയ സമീപനം വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ പൊന്നാനിയിൽ നിന്നാണോ വന്നത് എന്ന സുരേന്ദ്രന്റെ പരാമർശത്തോടും എം വി ഗോവിന്ദൻ പ്രതികരിച്ചു. ‘ഒരു വർഗീയവാദിയുടെ ഭ്രാന്തിന് ഞാൻ എന്തിന് മറുപടി പറയണം?’ എന്നാണ് അദ്ദേഹം ചോദിച്ചത്.

മുസ്ലിം വിരുദ്ധതയാണ് വർഗീയതയുടെ അടിസ്ഥാനമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. നിയമം ലംഘിച്ചതിന് കേസെടുക്കുന്നത് വിശ്വാസം നോക്കിയല്ലെന്നും നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിൽ എം വി ഗോവിന്ദൻ പറഞ്ഞു.

മിത്ത് വിവാദം അവസരമായി കണ്ട് പ്രയോജനപ്പെടുത്തണമെന്നാണ് ബിജപി ആഗ്രഹിക്കുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പലവേദികളും അവർ ഉപയോഗിക്കുന്നുണ്ട്. അവരാഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിക്കില്ല. വർഗീയവാദികളൊന്നും വിശ്വാസികളല്ല. കെ സുരേന്ദ്രന് വിശ്വാസമില്ലെന്നും കെട്ട് താഴെയിട്ട സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞു.

അവർ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നു. വിശ്വാസികൾ സമൂഹത്തിലുണ്ട്, ആ വിശ്വാസികൾക്കൊപ്പമാണ് സിപിഐഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.