അയർക്കുന്നം : അമയന്നൂർ മഹാത്മാ കോളനിയിൽ കൂരുന്നിന് മധുരം നൽകി ആംഗ്ലിക്കൻ സഭ സീനിയർ ബിഷപ്പ് ഡോ.. സ്റ്റീഫൻ വട്ടപ്പാറ ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്തു. സമീപം സി.പി.എം ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറി റജിമോൻ ജേക്കബ് കേരള ലാൻഡ് ഡവലപ്പ്മെന്റ് ബോർഡ് അംഗം ജോസഫ് ചാമക്കാല സി.പി.എം അമയന്നൂർ ലോക്കൽ സെക്രട്ടറി പി പി.പത്മനാഭൻ ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ബി ജി കുര്യൻ എന്നിവർ സമീപം. കോളനിയിലെ 37 കൂടു ബംഗങ്ങൾക്കും കേക്ക് വിതരണം ചെയ്തു. കോളനി നിവാസികൾ കരോൾ ഗാനങ്ങൾ ആലപിച്ചു.
അമേരിക്കയിൽ ജോലി ചെയ്യുന്ന അമയന്നൂർ വെളിച്ചപ്പാട്ട് വയലിൽ അനിയൻ കുഞ്ഞാണ് എല്ലാ കുടുംബങ്ങൾക്കും കേക്ക് സ്പോൺസർ ചെയ്തത്. സി.പി.എം അമയന്നൂർ ലോക്കൽ സെക്രട്ടറി പി.പി.പത്മനാഭൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറി റജിമോൻ ജേക്കബ് സ്വാഗതവും ബ്രാഞ്ചംഗ വും ദേശാഭിമാനി ഏജന്റുമായ ജോസഫ് ജോൺ നന്ദിയും പ്രകാശിപ്പിച്ചു.