മധ്യപ്രദേശ് സർക്കാരിന്റെ ഭൂമി പോലും പാട്ടത്തിന് നൽകി മോൻസണിന്റെ തട്ടിപ്പ്; പാലാ സ്വദേശിയിൽ നിന്നും 1.65 കോടിയ തട്ടിയ കേസിൽ ഇന്ന് ജാമ്യാപേക്ഷ; കോടതിയിൽ ഹാജരാകുക ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ

കൊച്ചി: വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Advertisements

മോൻസൻ ഭൂമി ഇടപാടിനായി തൻറെ ജീവനക്കാരായ 4 പേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോൻസനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോൻസനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.

Hot Topics

Related Articles