കോട്ടയം കടുത്തുരുത്തിയിൽ ജപ്‌തി നടപടിക്ക് എത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം : ഉടമയുടെ പ്രായപൂർത്തിയാകാത്ത മകളെ കെട്ടിടത്തിൽ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി ; തടയാനെത്തിയ അഭിഭാഷകനും ഭീഷണി : വീഡിയോ കാണാം

കോട്ടയം :പ്രവാസി മലയാളിയുടെ കുടി വെള്ളം ബോട്ടിലിങ് കമ്പനി ജപ്തി ചെയ്യുവാൻ കോടതി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും, കോടതി കമ്മീഷനായി എത്തിയ അഭിഭാഷകനും തമ്മിൽ ഏറ്റുമുട്ടൽ . കോട്ടയം സി ജെ എം കോടതിയിൽ നിന്നും സർഫാസി ആക്ട് പ്രകാരമുള്ള ഉത്തരവുമായാണ് ബാങ്ക് എത്തിയിരുന്നത്. നടപടിക്രമങ്ങൾക്കിടയിൽ കോടതി നിയോഗിച്ച കമ്മീഷന്റെ മുന്നിൽ വച്ച് സ്ഥാപന ഉടമയുടെ മൈനറായ മക്കൾ അടക്കമുള്ളവരെ ബാങ്ക് അധികാരി ഭീഷണിപ്പെടുത്തുകയും ജപ്തി നടപടികൾക്ക് തടസ്സം നിന്നാൽ വനിതാ പോലീസിനെ എത്തിച്ച് അറസ്റ്റ് ചെയ്തു ജയിൽ അടക്കുമെന്നും അഗതി മന്ദിരത്തിൽ എത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയത് കമ്മീഷൻ നിരുത്സാഹപ്പെടുത്തിയെങ്കിലും ബാങ്ക് പ്രതിനിധി പിന്മാറാൻ തയ്യാറാകാതെ വന്നതാണ് വാഗ്വാദത്തിന് കാരണമായത്.

Advertisements

എബ്രഹാമിന്റെ മക്കളായ അൽബിനായും പ്രായപൂർത്തിയാകാത്ത മകൾ ഷാർലിനായും ആണ് ബാങ്ക് അധികൃതർ ജപ്തി നടപടിക്കായി എത്തിയപ്പോൾ കമ്പനിയിൽ ഉണ്ടായിരുന്നത്. ഇവർ കമ്പനിയോട് ചേർന്ന് ഒരു ഷെഡിലാണ് നിലവിൽ താമസിക്കുന്നത്. ഇവരെ പുറത്താക്കി കമ്പനി സീൽ ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ തിടുക്കമാണ് നിലവിലെ സംഭവവികാസങ്ങൾക്ക് കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി പഞ്ചായത്ത് പരിധിയിൽ മധുരവേലിയിൽ ‘ഹോൺ ബിൽ’എന്ന പേരിൽ അഞ്ചു കോടിയിലധികം രൂപ മുതൽമുടക്കുള്ള കമ്പനിയാണ് ഒന്നേമുക്കാൽ കോടി രൂപയുടെ കുടിശ്ശിയുടെ പേരിൽ ജപ്തി ചെയ്യുവാൻ ബാങ്ക് അധികൃതർ പോലീസിന്റെയും അഡ്വക്കറ്റ് കമ്മീഷന്റെയും സഹായത്തോടെ എത്തിയത്. സ്ഥാപന ഉടമയായ പി.കെ. എബ്രഹാം ചികിത്സാ സംബന്ധമായി എറണാകുളത്ത് ഭാര്യക്കൊപ്പം പോയ സമയത്താണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ എത്തിയത്.

കമ്പനി തുടങ്ങിയശേഷം അഞ്ചു വർഷക്കാലം ലോൺ തവണകൾ കമ്പനി കൃത്യമായി അടച്ചിരുന്നതായാണ് കമ്പനി ഉടമ പറയുന്നത്. പിന്നീട് നോട്ടുനിരോധനവും കോവിഡ് മഹാമാരിയും വന്നതോടെ സ്ഥാപനം കടബാധ്യതയിൽ ആവുകയായിരുന്നു. കുടിശ്ശികയുടെ പേരിൽ കമ്പനി ഉടമ എബ്രഹാമിന്റെ 60 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് ഉള്ള വീടും ബാങ്ക് ജപ്തി ചെയ്തിരുന്നു. പിന്നീട് എബ്രഹാം പല വഴിയിലും ലോൺ തിരിച്ചടയ്ക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ബാങ്ക് അധികൃതർ പലരെയും പിന്തിരിപ്പിച്ചതായാണ് എബ്രഹാം പറയുന്നത്.

നിലവിൽ ജപ്തി ചെയ്ത വീടും സ്ഥലവും ലേലം ചെയ്താൽ നല്ലൊരു തുക ബാങ്കിന് ലഭിക്കുമെങ്കിലും ബാങ്ക് അതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് എബ്രഹാം ആക്ഷേപം ഉന്നയിക്കുന്നത്. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാൻ സാവകാശം തേടി ഇദ്ദേഹം ഹൈക്കോടതിയിൽനൽകിയ കേസ് നിലനിൽക്കെയാണ് ബാങ്കിന്റെ ധൃതി പിടിച്ചുള്ള നടപടികൾ. നിലവിൽ വെള്ളം ബോട്ടിലിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത് 60സെന്റ് സ്ഥലത്തിലുള്ള 15,000സ്ക്വയർ ഫീറ്റ് ഏരിയ ഉള്ള കെട്ടിടത്തിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.