മഹാകുംഭമേള; കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി അഞ്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ

ചെന്നൈ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി 5 പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തും. ജനുവരി 7, 21, ഫെബ്രുവരി 4 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ഗയയിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06021) ഓടും. പ്രത്യേക ട്രെയിൻ (നമ്പർ: 06022) ഗയയില്‍ നിന്ന് ജനുവരി 10, 24, ഫെബ്രുവരി 7 തീയതികളില്‍ ഗയയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ് നടത്തും.

Advertisements

കന്യാകുമാരിയില്‍ നിന്ന് ബീഹാറിലെ ഗയയിലേക്ക് ജനുവരി 6, 20 (തിങ്കള്‍) രാത്രി 8.30-ന് പ്രത്യേക ട്രെയിൻ (നമ്പർ: 06005) സർവീസ് നടത്തും . നാഗർകോവില്‍, തിരുനെല്‍വേലി, കോവില്‍പട്ടി, വിരുദുനഗർ, മധുര, ദിണ്ടിഗല്‍, ട്രിച്ചി, വൃദ്ധാചലം, വില്ലുപുരം, മേല്‍മരുവത്തൂർ, ചെങ്കല്‍പട്ട്, താംബരം, ചെന്നൈ എഗ്‌മോർ, ഗുഡൂർ, നെല്ലൂർ, ഓംഗോള്‍, വിജയവാഡ, വാറങ്കല്‍, ജബല്‍പൂർ, വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിൻ (നമ്പർ: 06006) ജനുവരി 9, 23 തീയതികളില്‍ ഗയയില്‍ നിന്ന് തിരികെ സർവ്വീസ് നടത്തും.
പ്രത്യേക ട്രെയിൻ (നമ്പർ: 06001) ചെന്നൈ സെൻട്രലില്‍ നിന്ന് ഗോമതി നഗറിലേക്ക് (ലഖ്‌നൗ) ജനുവരി 8, 15, 22, ഫെബ്രുവരി 5, 19, 26 തീയതികളില്‍ സർവീസ് നടത്തും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ട്രെയിൻ (നമ്പർ: 06002) ജനുവരി 11, 18, 25, ഫെബ്രുവരി 8, 22, മാർച്ച്‌ 1 തീയതികളില്‍ ഗോമതി നഗറില്‍ നിന്ന് തിരികെ സർവീസ് നടത്തും. ഗുഡൂർ, നെല്ലൂർ, ഓംഗോള്‍, തെനാലി, വിജയവാഡ, വാറംഗല്‍, ജബല്‍പൂർ, മണിക്പൂർ, പ്രയാഗ്‌രാജ് സ്യോഗി, വാരണാസി, അയോധ്യ വഴിയാണ് ഈ ട്രെയിൻ ഓടുക. ഫെബ്രുവരി 17-ന് കന്യാകുമാരിയില്‍ നിന്ന് ട്രിച്ചി , ചെന്നൈ എഗ്മോർ വഴി ബനാറസിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06003) ഉണ്ടാകും. ഫെബ്രുവരി 20ന് ബനാറസില്‍ നിന്ന് ഈ പ്രത്യേക ട്രെയിൻ (നമ്പർ: 06004) തിരികെ സർവീസ് നടത്തും.

അതുപോലെ, ഫെബ്രുവരി 18, 25 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ബനാറസിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06007) ഉണ്ടായിരിക്കും. ഈ പ്രത്യേക ട്രെയിൻ (നമ്പർ: 06008) ഫെബ്രുവരി 21, 28 തീയതികളില്‍ ബനാറസില്‍ നിന്ന് തിരികെ സർവീസ് നടത്തും. ഈ ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാടി, ആരക്കോണം, പെരമ്പൂർ, തിരുവോട്രിയൂർ, ഗുഡൂർ, നെല്ലൂർ, ഓംഗോള്‍, തെനാലി, വിജയവാഡ, വാറംഗല്‍, ജബല്‍പൂർ, മണിക്‌പൂർ, സെയ്ക്പൂർ, പ്രയാഗ്, മിർസപുർ എന്ന റൂട്ടിലാണ് ഓടുക. ഈ ട്രെയിനുകളുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles