വിനേഷ് ഫോഗട്ടിനെ സ്വർണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കും: മഹാവീർ ഫോഗട്ട്

ദില്ലി: വിനേഷ് ഫോഗട്ടിനെ സ്വർണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവൻ മഹാവീർ ഫോഗട്ട്. ഇന്നലത്തെ കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാൻ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീർ ഫോഗട്ട് പറഞ്ഞു.

Advertisements

സംഗീത ഫോഗട്ടിനെയും റിതു ഫോഗട്ടിനെയും അടുത്ത ഒളിംപിക്സിനായി തയാറെടുപ്പിക്കുമെന്നും മഹാവീർ ഫോഗട്ട് വ്യക്തമാക്കി. ശനിയാഴ്ചയാണ് വിനേഷ് ഫോഗട്ട് പാരീസില്‍ നിന്നും ദില്ലിയില്‍ തിരിച്ചെത്തുന്നത്. വിമാനത്താവളം മുതല്‍ ജന്മനാട് വരെ വിനേഷിന് സ്വീകരണം ഒരുക്കാനാണ് നാട്ടുകാരുടെയും സഹതാരങ്ങളുടെയും തീരുമാനം. വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍ തള്ളിയ കായിക കോടതി വിധി വിശദ വിധി വന്നതിന് ശേഷം സ്വിസ് ഫെഡറല്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അപ്പീല്‍ തള്ളിയതിനും വിധി വൈകിച്ചതിനും കാരണം വ്യക്തമാക്കിയിട്ടില്ല.

Hot Topics

Related Articles