മകര ജ്യോതി ദര്‍ശനത്തിന് കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നത് കര്‍ശനമായി തടയും; തീര്‍ത്ഥാടകരുടെ തിരക്ക് മൂന്‍കൂട്ടിക്കണ്ട് ഒരുക്കങ്ങള്‍ നടത്തും; ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ അറിയാം

പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അയ്യപ്പ ഭക്തരുടെ തിരക്ക് മുന്‍കൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങല്‍ വരുത്താന്‍ ശബരിമലയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. എ.ഡി.എം അര്‍ജ്ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയിലാണ് സന്നിധാനത്ത് യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

Advertisements

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്റുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും.ശൗചാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിനുകളില്‍ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്റുകളും കണ്ടെത്തി അവിടെ ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മകരവിളക്ക് സമയത്ത് ജോലിക്ക് നിയോഗിക്കുന്ന പോലീസിന്റെ പുതിയ ബാച്ച് ഒമ്പതാം തിയതി ചുമതലയേല്‍ക്കും. 12ാം തിയതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാവിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും. കൂടുതല്‍ പോലീസിനെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിക്കുമെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി.അജിത്ത്കുമാര്‍ പറഞ്ഞു.

പമ്പ ഹില്‍ടോപ്പിലെ ജോലികള്‍ പുരോഗമിക്കുകയാണെന്നും വരുന്ന 10നുള്ളില്‍ അവിടുത്തെ പണികള്‍ പൂര്‍ത്തികാക്കാനും തീരുമാനിച്ചു.പാണ്ടിത്താവളത്ത് ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണം ഉടന്‍ പൂര്‍ത്തിയാക്കും. പാണ്ടിത്താവളത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് സുഖമായി മകരജ്യോതി ദര്‍ശനം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.മകര ജ്യോതി ദര്‍ശനത്തിന് കെട്ടിടങ്ങളുടെ മുകളിലും മറ്റും ഭക്തജനങ്ങള്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയാനും തീരുമാനമായി. ട്രാക്ടറുകളുടെ അമിത വേഗം നിയന്ത്രിക്കും. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര വാര്യര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ഉപ്പലിയപ്പന്‍ വി.യു., റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് ജേക്കബ് ടി.ജോര്‍ജ് എന്നിവരും സന്നിധാനത്തെ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.