തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസ യാത്ര ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം

തിരുവല്ല: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസ യാത്ര ആരംഭിച്ചു. ഞായറാഴ്ച രാവിലെ 5:00 മണിക്കാണ് ആദ്യ സര്‍വീസ് പുറപ്പെട്ടത്. 750 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ഏകദേശം 60 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാല്‍ കാട്ടുമൃഗങ്ങളെയും കാണാനുള്ള സാധ്യതയുണ്ട്.

Advertisements

ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍ക്കുത്ത് ഡാം റിസര്‍വോയര്‍, ആനക്കയം പാലം, ഷോളയാര്‍ ഡാം, വാല്‍വ് ഹൗസ്, പെന്‍സ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങള്‍ കാണാം. മനോഹരമായ പ്രകൃതി ഭംഗി നുകര്‍ന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ മടക്ക യാത്ര ആരംഭിക്കും.

Hot Topics

Related Articles