കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച്‌ അവശ്യപ്പെട്ടതില്‍ പ്രകോപിതനായി; കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ മർദ്ദിച്ച് യുവാവ്

മലപ്പുറം: കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച്‌ അവശ്യപ്പെട്ടതില്‍ പ്രകോപിതനായി വണ്ടൂർ കെഎസ്‌ഇബി ഓഫീസില്‍ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച്‌ അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്.

Advertisements

കൈയില്‍ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. മർദനമേറ്റ സുനില്‍ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.