മലപ്പുറത്ത് 22 കാരിയെബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ: പിടിയിലായത് പതിനഞ്ചുകാരനായ ക്രിമിനൽ

മലപ്പുറം: മലപ്പുറത്ത് 22 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും, കരിങ്കല്ലിന് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടി കോട്ടുകരയിൽ ബലാത്സം ശ്രമം ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ പെൺകുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം.

Advertisements

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ഈ ചെരിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊണ്ടോട്ടി ഡിവൈഎസ്പി പികെ അഷറഫിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles