കോട്ടയം : അയ്മനം വല്യാട് – തുമ്പുങ്കൽ റോഡിന്റെ ശോചനീയവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടത് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു. സി.പി.എം ഹോസ്പിറ്റൽ ബ്രാഞ്ച് പ്രവർത്തകരുടെയും , ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖലാ കമ്മറ്റിയുടെയും ശ്രമഫലമായാണ് റോഡ് നവീകരിച്ചത്.
മഴമൂലം ഉണ്ടായ വലിയ വെള്ളക്കെട്ട് ചാല് വെട്ടി വെള്ളം ഒഴുക്കി വിട്ട ശേഷം മക്കിട്ടു നിരത്തിയാണ് താത്കാലിക പരിഹാരം കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള 100 കണക്കിന് കാൽനട യാത്രക്കാരുടെയും അശുപത്രിയിലേക്ക് പോകുന്ന രോഗികളുടെയും ,കരിമഠം ഭാഗത്തേക്കുള്ള യാത്രക്കാരുടെയും യാത്ര ദുരിതമാണ് ഇതുവഴി താത്കാലികമായി പരിഹരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർഡ് മെമ്പർ രാധാകൃഷ്ണൻ , ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ,ഹോസ്പിറ്റൽ ബ്രാഞ്ച് സെക്രട്ടറി ഇൻ ചാർജുമായ ശരത്, എന്നിവർ പ്രവർത്ഥനങ്ങൾക്ക് നേതൃത്വം നൽകി.
എഫ് എച്ച് എസ്.സിയിലേക്കുള്ള വാഹനങ്ങളും,കരിമഠം ഭാഗത്തുനിന്ന് വല്യാട് ഭാഗത്തെക്കുമുള്ള വാഹനങ്ങൾ തുമ്പുങ്കൽ – താര്യൻപറമ്പ് റോഡ് താത്കാലികമായി ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.