സിനിമ പ്രേക്ഷകർക്ക് ആവേശം തീർക്കാൻ ‘ആവേശ’ത്തിലെ ഗാനമെത്തി

സിനിമ ഡസ്ക് : മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രോമാഞ്ചത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസിൽ മലയാളത്തിൽ അഭിനയിക്കുന്നത്. ഒരു മാസ് മസാല കോമഡി ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ചിത്ര പുറത്തിറങ്ങിയ ട്രെയിലറിനും ആദ്യ ഗാനത്തിനും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.’ഗലാട്ട’എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.പാൽ ഡബ്ബയും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചിരികുന്നത്.ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ – വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തിയറ്റുകളില്‍ എത്തും.സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Advertisements

Hot Topics

Related Articles