കങ്കുവ വാരുന്നത് കോടികൾ : തീയറ്ററിൽ നിന്ന് വാരിയ കോടികളുടെ കണക്ക് പുറത്ത്

ചെന്നൈ : തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ നവംബർ 14-നാണ് ആഗോള റിലീസായി എത്തിയത്.മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് ലഭിച്ച ആദ്യ ദിന ആഗോള കളക്ഷന്റെ ഔദ്യോഗികവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യ ദിവസം നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന ആഗോള ഗ്രോസ് ആണ് കങ്കുവ നേടിയിരിക്കുന്നത്.മെഗാ ബഡ്ജറ്റില്‍, പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ അഞ്ഞൂറോളം സ്ക്രീനുകളിലെത്തിച്ചത്.

Advertisements

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ, യു.വി. ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലൻ വേഷം ചെയ്ത ചിത്രത്തില്‍ ദിഷ പഠാണിയാണ് നായിക. യോഗി ബാബു, കെ.എസ്. രവികുമാർ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങള്‍ക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. പഴയ കാലഘത്തിലും പുതിയ കാലഘട്ടത്തിലുമായി കഥാപശ്ചാത്തലമൊരുക്കി, രണ്ട് ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്ബാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി. ഉദയ് കുമാർ, സ്റ്റില്‍സ്- സി.എച്ച്‌. ബാലു, എ.ഡി.ആർ.- വിഘ്നേഷ് ഗുരു, സഹസംവിധായകർ- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ്. കണ്ണൻ-ആർ. തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ.എസ്. രാജശേഖരൻ, വിഎഫ്‌എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ആർ.എസ്. സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.

Hot Topics

Related Articles