മൂവി ഡെസ്ക്ക് : ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ കുടുംബചിത്രമാണ് ജാനകീ ജാനേ. ‘ഉയരെ’ക്ക് ശേഷം എസ് ക്യൂബ് ഫിലിംസാണ് ജാനകീ ജാനേ നിര്‍മിച്ചത്അനീഷ് ഉപാസനയാണ് രചനയും സംവിധാനവും.
വീടിനകത്താണെങ്കില്‍പ്പോലും ഒറ്റയ്ക്ക് നില്‍ക്കാനോ കിടക്കാനോ പേടിയുള്ള ജാനകിയുടെ കഥയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ഇരുട്ടാണ് ജാനകിയുടെ ഏറ്റവും വലിയ ഭയം. ഉണ്ണി മുകുന്ദന്‍ എന്ന സബ് കോണ്‍ട്രാക്റ്ററുമായുള്ള വിവാഹവും തുടര്‍ന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ സജീവമാക്കുന്നത്. ആരാണ് ജാനകി? എന്താണ് അവള്‍ അനുഭവിക്കുന്ന പ്രശ്‌നം? അത് ഈ കഥാപാത്രത്തിന് എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് തുടക്കത്തിലേ തന്നെ വ്യക്തമായി കാണിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒറ്റരംഗത്തിലൂടെ തന്നെ സിനിമയ്ക്ക് ശക്തമായ അടിത്തറയിടുകയാണ് ഇതുവഴി രചയിതാവുകൂടിയായ സംവിധായകന്‍.
ജാനകി എന്ന കഥാപാത്രത്തിന്റെ ജീവിതവും അവള്‍ക്ക് ചുറ്റുമുള്ള, അല്ലെങ്കില്‍ അവള്‍ക്ക് ഇടപഴകേണ്ടിവരുന്ന ആളുകളും സംഭവങ്ങളുമെല്ലാം കാണിച്ചുകൊണ്ടാണ് ചിത്രം സഞ്ചരിക്കുന്നത്.ജാനകി നവ്യാ നായരുടെ കരിയറിലെ മികച്ചവേഷങ്ങളില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല.