മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ)

കോന്നി: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. 1921 ല്‍ മലയാലപ്പുഴ മുണ്ടോത്തറയില്‍ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തില്‍ തന്നെ അടൂര്‍ കേശവപിള്ളയുടെ കീഴില്‍ സംഗീതവും തിരുവല്ല കെജി.കേശവപണിക്കരുടെ കീഴില്‍ ഹാര്‍മോണിയവും അഭ്യസിച്ചു. സംഗീത കച്ചേരികളിലുടെ ശ്രദ്ധേയായി. എംപി മന്‍മഥന്റെ സംഘത്തില്‍ ഹാര്‍മോണിയം വായിക്കാന്‍ ചേര്‍ന്നു. തുടര്‍ന്നാണ് കെ കെ വാദ്യാരുടെ സംഘത്തിലെത്തുന്നത്. മഹാകവി കുമാരനാശാന്റെ കരുണയും ലീലയും ചങ്ങമ്പുഴയുടെ രമണനും ആയിരത്തിലധികം വേദികളില്‍ അവരിപ്പിച്ചു.

Advertisements

ഭര്‍ത്താവ് പ്രശസ്തനായ കാഥികന്‍ കെ കെ വാദ്ധ്യാരുടെ ഹാര്‍മ്മോണിസ്റ്റും പിന്‍പാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചു.സിംഗപ്പുര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങിലും പാട്ടമ്മ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് കെ കെ വാദ്ധ്യാരുടെ മരണത്തിന് ശേഷം സൗദാമിനിയമ്മ കാഥികയെന്ന നിലയിലും തിളങ്ങി. 4 വര്‍ഷം മുന്‍പ് വരെ പാട്ടു പഠിപ്പിക്കുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ, സംസ്‌കാര സാഹിതി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ പാട്ടമ്മയെ തേടിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ ജാഥയില്‍ കോന്നിയിലെത്തിയപ്പോള്‍ പാട്ടമ്മയെ ആദരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 2 ന് വീട്ടുവളപ്പില്‍. മകന്‍: സി എസ് ഹരികുമാര്‍ (കെഎസ്ആര്‍ടിസി) മരുമകള്‍: അജിത

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.