ഭൂഗര്‍ഭ മെട്രോയില്‍ അഭയം തേടി മലയാളികള്‍; 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഖര്‍ഖീവ് സര്‍വ്വകലാശാല ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം; ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുന്നതായി മലയാളികളുടെ ശബ്ദ സന്ദേശം; യുക്രൈനില്‍ ജനങ്ങളുടെ പലായനം

മോസ്‌കോ: യുക്രൈനില്‍ റഷ്യ ആക്രമം തുടങ്ങിയതിന് പിന്നാലെ സര്‍വ്വകലാശാലകളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. യുക്രൈനിലെ ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഖര്‍ഖീവ് സര്‍വ്വകലാശാല ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം നടന്നതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Advertisements

എയര്‍ ഇന്ത്യ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്. മലയാളികളില്‍ പലരും ഭൂഗര്‍ഭ മെട്രോകളില്‍ അഭയം തോടിയിരിക്കുകയാണ്. ക്ലാസുകള്‍ നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് പല കുട്ടികളും അവിടെ തുടര്‍ന്നത്. സ്ഥിതി വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും ചര്‍ച്ച ചെയ്ത് വരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവശ്യവസ്തുക്കള്‍ക്കായി കടകളില്‍ തിക്കും തിരക്കും കൂടുകയാണെന്നും താമസസ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുന്നതായുമുള്ള മലയാളികളുടെ ശബ്ദ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് നോര്‍ക്ക അറിയിച്ചു. നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാത്ത നിരവധി മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെ കണക്കെടുക്കുക ഇനി പ്രയാസമാണ്. 182 വിദ്യാര്‍ത്ഥികളാണ് നോര്‍ക്കയെ അറിയിച്ച് യുക്രൈനില്‍ പോയിട്ടുള്ളത്. എന്നാല്‍ നോര്‍ക്കയെ അറിയിക്കാതെ എത്ര കുട്ടികള്‍ പോയി എന്നതിന് കണക്കില്ല എന്ന് നോര്‍ക്ക ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്. യുക്രൈനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നാണ് നോര്‍ക സിഇഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാത്ത നിരവധി മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെ കണക്കെടുക്കുക ഇനി പ്രയാസമാണ്.182 വിദ്യാര്‍ത്ഥികളാണ് നോര്‍ക്കയെ അറിയിച്ച് യുക്രൈനില്‍ പോയിട്ടുള്ളത്. എന്നാല്‍ നോര്‍ക്കയെ അറിയിക്കാതെ എത്ര കുട്ടികള്‍ പോയി എന്നതിന് കണക്കില്ല എന്നാണ് നോര്‍ക്ക ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍ അറിയിക്കുന്നത്.

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. അതേസമയം, നിലവില്‍ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്, ഇവരുടെ സുരക്ഷക്കാണ് മുന്‍ഗണന. വിമാനത്താവളങ്ങള്‍ അടച്ചതോടെ ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങിയിരുന്നു. റഷ്യക്കൊപ്പം ബലാറസ് സേനയും അക്രമണത്തിന് മുന്നിട്ടിറങ്ങിയതോടെ സ്ഥിതിഗതികള്‍ പ്രവചനാതീതമാകുകയാണ്. കരിങ്കടല്‍ വഴിയും സൈനിക നീക്കം നടക്കുകയാണ്. അക്രമ മേഖലകളില്‍ നിന്നും യുക്രൈന്‍ ജനത കൂട്ട പലായനം ആരംഭിച്ചു.

Hot Topics

Related Articles