മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞു: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ സമാശ്വസിപ്പിക്കുന്ന സമാന്തര സാമ്പത്തിക സങ്കേതമായി സഹകരണ പ്രസ്ഥാനം വളര്‍ന്നു.

Advertisements

ജനജീവിതത്തിലെ എല്ലാ മേഖലയിലും വ്യക്തമായ കാഴ്ചപ്പാടോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയോട് യുവാക്കള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യുവാക്കളെ ഉള്‍പ്പെടുത്തുന്നതിനായി നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 29 യൗവന സര്‍വീസ് സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചു. വനിതകള്‍ക്കായി 12 വനിതാ സഹകരണ സംഘങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനായി ആരംഭിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ ഇതുവരെ 2071 വീടുകള്‍ പണി പൂര്‍ത്തീകരിച്ചു കൈമാറിയിട്ടുണ്ട്. അടുത്തയാഴ്ച 40 ഫ്‌ളാറ്റുകള്‍ തൃശൂരില്‍ കൈമാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു ജില്ലകളില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം ഉള്‍പ്പടെയുള്ളവ നടന്നു വരികയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായത്തിനായി സഹകരണസംഘം ഇതുവരെ 90 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഓഡിറ്റോറിയം ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബെന്‍സി കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍, തിരുവല്ലാ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)എം.ജി പ്രമീള, ജോയിൻ്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.ജി രാമദാസ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ലിന്‍സി മോന്‍സി, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി.സുജാത, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ (ആഡിറ്റ്) ഗീതാ സുരേഷ്, ഭരണസമിതി അംഗം കെ.ജെ. യോഹന്നാന്‍ അംഗം, സെക്രട്ടറി ഇന്‍ ചാര്‍ജ് സി.സേതു തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles