മല്ലപ്പള്ളി : ഉഗ്രരൂപണിയായ ഭദ്രകാളിയെ തപ്പ് കൊട്ടി തോറ്റം പാട്ടു പാടി ചടുല
താളത്തിൽ ചുവട് വെച്ച് കത്തി ഉയരുന്ന ചൂട്ടു വെട്ടത്തിൽ വിളിച്ചിറക്കി
സംപ്രീതയാക്കുന്ന ചടങ്ങാണ് പടയണി. തലമുറകളിൽ നിന്ന് തലമുറയിലേക്ക്
പകർന്നു ലഭിച്ച ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ പടയണി ചിട്ടകളിൽ
തെല്ലും വ്യത്യാസം വരുത്താതെ എല്ലാവർഷവും സമർപ്പിച്ചു വരുന്നു.
ധനുമാസത്തിലെ ഭരണിനാളിൽ പടയണിക്ക് ചൂട്ട് വെച്ച് മകര മാസത്തിലെ
ഭരണിനാളിൽ ചടങ്ങുകൾ അവസാനിക്കുന്നു. ഇരുപത്തിയട്ട് പടയണിക്ക്
പുളിക്കൽ കൊട്ടാരത്തിൽ നിലവിൽ അവകാശിയായ സുരേഷ് കുമാറാണ്
ചൂട്ട് വെയ്പ്പ് ചടങ്ങ് നിർവഹിക്കുന്നത്.
ആദ്യത്തെ ഇരുപത് ദിവസം
പുലവൃത്തം തുള്ളുകയും പടയണി കലകാരന്മാരുടെ പരിശീലനം നടക്കുകയും
ചെയ്യും. അവസാനത്തെ എട്ട് ദിവസങ്ങളിൽ ക്ഷേത്രത്തിലാണ് പടയണി
നടക്കുന്നത്. ജനുവരി 21 ന് ക്ഷേത്രത്തിൽ ചൂട്ട് വെയ്പ്പ് നടക്കുന്നു. കരയ്ക്ക് വേണ്ടി
കടൂര് രാധാകൃഷ്ണ കുറുപ്പാണ് ചൂട്ട് വെയ്ക്കുന്നത്. തുടർന്നുള്ള
ക്ഷേത്രത്തിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ
ദിവസങ്ങളിൽ ഇരു കരക്കാരും
പടയണി ചടങ്ങുകൾ നടത്തുന്നു.
ജനുവരി 22, 24, 26, 28 ദിവസങ്ങളിൽ കോട്ടാങ്ങൽ പടയണി നടക്കുന്നു. ചൂട്ട്
വലത്ത് ഗണപതി കോലം, അടവി, വലിയ പടയണി എന്നിവ ഈ
ദിവസങ്ങളിലാണ് നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 28 ന് കോട്ടാങ്ങൽ വലിയ പടയണിയും
മഹാഘോഷയാത്രയും വേലയും വിളക്കും വലിയ പടയണി ദിവസം പുലർച്ചെ
നാലിന് മഹാമൃത്യുജ്ഞയ ഹോമത്തിന് തുല്യമായ കാലൻ കോലം പടയണി
കളത്തിൽ തുള്ളുന്നു. ഒരു പടയണി കാലത്ത് ചെയ്ത സകല പാപങ്ങളും നീക്കി
എല്ലാവർക്കും ശാന്തിയും സർവ്വ ഐശ്വര്യങ്ങളും ലഭിക്കുവാൻ വേണ്ടി മംഗള
ഭൈരവിക്കോലവും തുള്ളുന്നു. ജനുവരി 29 ന് ഭരണിക്കാവും പുലവൃത്തവും
തുള്ളി കോട്ടാങ്ങൽ പടയണി സമാപിക്കുന്നു.