മല്ലപ്പള്ളി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും കർഷ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും സിപിഐ എം മല്ലപ്പള്ളി താലൂക്ക് സെക്രട്ടറി, പത്തനംതിട്ട ജില്ലാ സെകട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി എം കുഞ്ഞമ്പായിയുടെ സ്മരണ പുതുക്കി കുഞ്ഞമ്പായി ഫൗണ്ടേഷൻ നേതൃത്വത്തിൽ ആറാമത് ചരമ വാർഷികം ആചരിച്ചു.
മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം എം റെജി സ്വാഗതം പറഞ്ഞു. മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി ആർ രാജു, ഡോ. സജി ചാക്കോ, കുഞ്ഞു കോശി പോൾ, സുരേഷ് ബാബു പാലാഴി, എം ജെ അലക്സ്, പി കെ ബാബുരാജ്, അഡ്വ. സന്തോഷ് തോമസ്, ബി ശ്രീകുമാർ, കെ ആർ മുരളീധരൻ, കെ കെ രമേശൻ, പി കെ രവി ,കെ ആർ രാജേഷ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
പ്രവാസി വീട്ടമ്മയുടെ നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ പോലീസ് മുഖാന്തിരം ഉടമയ്ക്ക് തിരിച്ചു നൽകിയ
തിരുവല്ലയിലെ സിഐറ്റിയു, ഐഎൻറ്റിയുസി യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളികളായ കെ എം കൊച്ചുമോൻ, സന്തോഷ് എം ജി, വിനോദ് കെ വി എന്നിവരെ ഫൗണ്ടേഷനുവേണ്ടി ആദരിച്ചു. പി കെ രാജു , മായാ ബാബുരാജ്, സോനു ബാബുരാജ് തുടങ്ങിയ കുടുംബാംഗങ്ങളും കുടുംബസുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
ജെയിംസ് ഇ ജെ, സജി, പി റ്റി സോമൻ, രാജൻ കെ കെ, അനിൽകുമാർ, ഷിനു പിറ്റി തുടങ്ങിയവർ അനുസ്മരണ സമ്മേളത്തിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.