മല്ലപ്പള്ളിയിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ച സംഭവം: തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് സിസിടിവി ക്യാമറ പരിശോധിച്ചതോടെ; വീഡിയോ ഇവിടെ കാണാം

മല്ലപ്പള്ളി: വർക്ക്‌ഷോപ്പിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ തിരുവനന്തപുരത്തു നിന്നും പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി -48)യെയാണ് മല്ലപ്പള്ളി പൊലീസ് പിടികൂടിയത്. തിരുവല്ല മല്ലപ്പള്ളി റോഡരികിൽ നിന്നാണ് കഴിഞ്ഞ 12 ന് പുലർച്ചെ പ്രതി പിക്കപ്പ് വാൻ മോഷ്ടിച്ചത്.

Advertisements

മല്ലപ്പള്ളി റോഡിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ പാലയ്ക്കാത്ത കിടി താന്നിക്ക പൊയ്കയിൽ ടി.പി രാജപ്പന്റെ ഉടമസ്ഥതയിലുള്ള രതീഷ് മോട്ടോർ വർക്ക്‌ഷോപ്പിൽ നിന്നുമാണ് പിക്കപ്പ് വാനും 12000 രൂപയും പ്രതി മോഷ്ടിച്ചത്. സംഭവത്തിന് ശേഷം വാനുമായി പ്രതി രക്ഷപെടുകയായിരുന്നു. തുടർന്നു, പ്രതിയെ പൊലീസ് സംഘം നെയ്യാറ്റിൻകരയ്ക്കു സമീപത്തു നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles