മല്ലപ്പള്ളിയിലെ ചാലാപ്പള്ളി – അറഞ്ഞിക്കല്‍ റോഡിന്റെ വശങ്ങളില്‍ കാടു കയറി; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

മല്ലപ്പള്ളി : ചാലാപ്പള്ളി – അറഞ്ഞിക്കല്‍ റോഡിന്റെ വശങ്ങളില്‍ കാടു കയറി. കൊടുംവളവുകള്‍ നിറഞ്ഞ കുത്തിറക്കത്തില്‍ റോഡിന്റെ വശത്ത് നൂറ് അടിയിലേറെ താഴ്ചയുണ്ട്. കാടു കയറി മൂടിയതിനാല്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നു ഇത് അപകട സാധ്യതക്ക് വഴിയൊരുക്കും. എഴുമറ്റൂര്‍ – വായ്പ്പൂര് -ചാലാപ്പള്ളി – കോട്ടാങ്ങല്‍ എന്നി റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡു കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഈ റോഡില്‍ കൂടി കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകട സാധ്യത ഏറെയുള്ള വളവുകളില്‍ ഇടി താങ്ങി സ്ഥാപിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

Advertisements

Hot Topics

Related Articles