മള്ളിയൂർ : ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 12 മത് സമാധിദിനം ഭക്തിപൂർവം അചരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ശങ്കരൻ സ്മൃതി മണ്ഡപത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദദ്രദീപം തെളിയിച്ചു. അഡ്വ മോൻസ് ജോസഫ് എം എൽ എ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മ പുതുക്കി പ്രണാമം അർപ്പിച്ചു തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുക്ഷ്പാർച്ചന നടത്തി പുക്ഷ്പാർച്ചനയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരി വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മള്ളിയൂർ ശങ്കരൻ നമ്പൂതിരി പകർന്നു നൽകിയ അറിവ് ഭക്തർക്കു മുന്നിൽ സമർപ്പിക്കുകയാണ് മള്ളിയൂർ മനയിലെ അംഗങ്ങൾ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവർക്കു ഭാഗവതഹംസം നൽകിയ ഭാഗവത സാരാംശം ഇപ്പോൾ പുത്തൻ തലമുറയിലേക്കു പകർന്നു നൽകി വരുന്നു.