2023 ലെ മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന്.

കോട്ടയം : 2023 ലെ മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം ലോകപ്രസിദ്ധ ആദ്ധ്യാത്മികാചര്യൻ ശ്രീ ശ്രീ രവിശങ്കറിന് നൽകി ആദരിക്കുവാൻ തീരുമാനിച്ചു. മള്ളിയൂർ മഹാഗണപതി ക്ഷേത്രാങ്കണത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ശ്രീ ശ്രീ രവിശങ്കറിനു പുരസ്‌കാരം സമ്മാനിക്കുന്നതായിരിക്കും. പുരസ്‌കാരദാന ചടങ്ങിന്റെ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. 

സാമൂഹികവും ആദ്ധ്യാത്മികവുമായ സമഗ്ര സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വങ്ങൾക്ക് പരമഭാഗവതനായിരുന്ന ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മള്ളിയൂർ ആധ്യാത്മിക പീഠം ട്രസ്റ്റ്‌ എല്ലാ വർഷവും നൽകി വരുന്നതാണ് ഈ പുരസ്‌കാരം. ഒരു ലക്ഷത്തിഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് മള്ളിയൂർ ശങ്കര സ്മൃതി പുരസ്‌കാരം.

Hot Topics

Related Articles