മമ്മൂട്ടി 100 ദിവസം, മോഹന്‍ലാല്‍ 30; സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം 16ന് ആരംഭിക്കും?

സിനിമ ഡസ്ക് : മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ഏറെ ആവേശമാണുണർത്തുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്തകളാണ് വരുന്നത്. ഇങ്ങനെയൊരു ചിത്രമൊരുങ്ങുന്നുവെന്നും ഇതിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കിക്കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും നല്‍കിയെന്നും സൂചനകളുണ്ട്. ഈ മാസം 16​ന് സിനിമയുടെ ചിത്രീകരണം ​ശ്രീ​ല​ങ്ക​യി​ൽ​ ​ആ​രം​ഭി​ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഏ​ഴു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ശ്രീലങ്ക​യി​ൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി മമ്മൂട്ടി 14 നും മോഹൻലാൽ 15 നും ശ്രീലങ്കയിലേക്ക് പുറപ്പെടും. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും താരങ്ങളുടെ ഡേറ്റ് ലൈനാണ് ഇപ്പോള്‍ വാര്‍ത്താ തലക്കെട്ടുകളാകുന്നത്. മ

Advertisements

ഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് 100 ദിവസത്തെ ഷൂട്ടും മോഹന്‍ലാലിന് 30 ദിവസത്തെ ഡേറ്റുമാണ് ഉള്ളതെന്നാണ് ഫ്രൈഡേ മാറ്റ്നീ റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഫ്രൈഡേ മാറ്റ്നീ പോസ്റ്റില്‍ വ്യക്തമാകുന്നു. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്നോളജിയും ചിത്രത്തില്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടേയും യുവകാലം അങ്ങനെ ഒന്നിച്ചു കാണാനാകുമോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് മലയാള സിനിമാലോകത്തിനു തന്നെ ഒരു പുത്തന്‍ അനുഭവമാകും. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചിത്രത്തിലുണ്ട്. നേരത്തേ പ്രഖ്യാപിച്ച ചിത്രത്തില്‍ സുരേഷ് ഗോപിയായിരിക്കുമെന്ന തരത്തിലായിരുന്നു സൂചനകള്‍ ലഭിച്ചത്, എന്നാല്‍ കേന്ദ്രമന്ത്രി ആയ സാഹചര്യത്തിലാണ് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. ഒരു വര്‍ഷത്തെ പ്രോജക്ട് ആണിത്.ചിത്രത്തിൽ മോഹൻലാൽ കട്ടി മീശ മാത്രം വെച്ചുള്ള പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണം ഈ മാസം 16​ന് ശ്രീലങ്കയിൽ ആരംഭിക്കും. ഏ​ഴു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ശ്രീലങ്ക​യി​ൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും പറയപ്പെടുന്നു. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ ലണ്ടന്‍, ഡല്‍ഹി, ബാംഗ്ലൂര്‍,കൊച്ചി എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള ഷൂട്ടിങ്. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ട് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തതിനെത്തുടര്‍ന്നാണ് മഹേഷ് നാരായണൻ സിനിമ നേരത്തെ ആരംഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Hot Topics

Related Articles