തീയറ്ററുകളിൽ ഇടി തീർക്കാൻ മമ്മൂട്ടിയുടെ ‘ടര്‍ബോ’ജോസ് വരുന്നു.ആരാധകർക്ക് ആവേശമായി ട്രെയിലർ ഉടൻ പുറത്തിറങ്ങും

സിനിമ ഡസ്ക് : മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവല്‍ തോമസാണ്.ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ ഉടൻ പുറത്ത് ഇറങ്ങും എന്ന് ആണ് ലഭിക്കുന്ന വിവരം.ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെയ് 23 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. നേരത്തെ ജൂണിൽ പുറത്തിറങ്ങും എന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം.രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisements

Hot Topics

Related Articles