ട്രെന്റിംഗിൽ മുൻപനായി മമ്മൂട്ടി; ബസൂക്ക ടീസറിന് വൻ പ്രതികരണം

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസർ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

Advertisements

പുറത്തിറങ്ങി ആദ്യ അഞ്ച് മണിക്കൂറില്‍ തന്നെ ചിത്രം 1 മില്ല്യണ്‍ വ്യൂ ആണ് യൂട്യൂബില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം തന്നെ ട്രെന്‍റിംഗ് നന്പര്‍ വണ്‍ ആയിരിക്കുകയാണ് മമ്മൂട്ടി ചിത്രത്തിന്‍റെ ടീസര്‍. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുണ്‍, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Hot Topics

Related Articles