ഒടുവിൽ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററെത്തി; ഭീഷ്മയുടെ ആ പ്രധാന കഥാപാത്രവും രംഗത്ത്

ചെന്നൈ: മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മപർവമെന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ഒടുവിൽ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Advertisements

‘മൈക്കിൾ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് മമ്മൂട്ടി ചിത്രം പ്രദർശനത്തിനെത്തുന്നത്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ കൊവിഡ് പച്ഛാത്തലത്തിൽ മാറ്റിവച്ചതിനെ തുടർന്നാണ് അമൽ നീരദ് ഭീഷ്പർവം സിനിമയിലേക്ക് കടന്നത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുഷിൻ ശ്യാം ആണ് സംഗീതം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ‘ഭീഷ്മ പർവ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്

Hot Topics

Related Articles