മണിമലയിൽ കുരിശടിയ്ക്ക് നേരെ സാമുഹ്യ വിരുദ്ധ ആക്രമണം; കുരിശടി കല്ലെറിഞ്ഞ് തകർത്തു

മണിമല : കടയനിക്കാട് കുരിശടിയ്ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പളളിയുടെ കുരിശടി കല്ലെറിഞ്ഞ് അക്രമി സംഘം തകർത്തു. കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ കുരിശുപള്ളിയുടെ ചില്ലാണ് കഴിഞ്ഞദിവസം രാത്രിയിൽ എറിഞ്ഞ് തകർത്തത്.

Advertisements

കുരിശടിയോട് ചേർന്ന് എറിഞ്ഞ കല്ലും കിടപ്പുണ്ട്. കടയനിക്കാട് ബസ് സ്റ്റോപ്പിനോട് ചേർന്നാണ് കുരിശടി. മണിമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles