കോട്ടയം മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും സഹസ്ര കലശവും 2022 ഒക്ടോബർ 30 മുതൽ നവംബർ 6 വരെ

മണർകാട് : അതിപുരാതനവും ചരിത്രപ്രസിദ്ധവും ഇരുപത്തിയെട്ടര കര ദേശവഴികളുമുള മണർകാട് ശ്രീഭഗവതീ ക്ഷേത്രത്തിൽ പുതുക്കി പണികഴിപ്പിച്ച “നാലമ്പലത്തിന്റെ സമർപ്പണം നവംബർ 3 ന് രാവിലെ 10.30-ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദര ണീയ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിർവ്വഹിക്കും. ഒക്ടോബർ 30 മുതൽ നവംബർ 6 വരെ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിവിധ തരത്തിലുള്ള ഹോമ പൂജാദികളും സഹകലശപൂജയും നടക്കും. നവംബർ 6 ന് രാവിലെ 7.05 നും 9.16 നും മദ്ധ്യേ വൃശ്ചികം രാശി മുഹൂർത്ത ത്തിൽ സഹസകലശാഭിഷേകം നടത്തും. 11 മുതൽ മഹാ പ്രസാദമൂട്ടും ഉണ്ടായിരിക്കും. നവംബർ 3 ന് വൈകിട്ട് 7 മുതൽ ആ മേട ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പപൂജ, സർപ്പബലി ചടങ്ങുകൾ നടക്കും. എല്ലാ ദിവസങ്ങളിലും കാപ്ര ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഋഗ്വേദം മുറജപം ഉണ്ടായിരിക്കുന്ന താണ്.

Advertisements

നാലമ്പലത്തിന്റെ തറയും, ഭിത്തിയും കൃഷ്ണശിലയിലും, ഉത്തരവും കഴുക്കോലും ആഞ്ഞിലി തടിയിലും, മേൽക്കൂര തേക്കുപലകകൾ വിരിച്ച് ചെമ്പ് തകിടുകൾ പാകിയിട്ടു മുണ്ട്. പൗരാണികത നിലനിർത്തിക്കൊണ്ടുള്ള ദാരുശില്പ ചാരുത തടിപ്പണികളിലും നടത്തിയിട്ടുണ്ട്. തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ ചുമതലയിൽ തച്ചുശാസ്ത്രവും, ട്രിച്ചി നരസിംഹകുമാറിന്റെ നേതൃത്വത്തിൽ കൃഷ്ണശിലയിൽ കൽപ്പ ണികളും, പറവൂർ പഴയിടത്ത് കൃഷ്ണകുമാർ തടിപ്പണികളും, ചെമ്പ് തകിട്, താഴികക്കുടം എന്നിവയുടെ പണികൾ മാന്നാർ രാധാകൃഷ്ണനുമാണ് നിർവ്വഹിച്ചിട്ടുളളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണര് കാട് ഭഗവതിദേവസ്വം ഭരണസമിതിയുടെയും, ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെയും, ശ്രീഭദ്ര വനിതാ സമാജത്തിന്റെയും, കേരള ക്ഷേത്രസംരക്ഷണ സമിതി മണർകാട് ശാഖയുടെയും സംയുക്ത ശ്രമഫലമായാണ് നാലമ്പല പുനരുദ്ധാരണം നടത്തിയത്. ഏകദേശം അഞ്ച് കോടിയോളം രൂപ നാലമ്പല നിർമ്മാണത്തിന് ചെലവ് വന്നിട്ടുണ്ട്.

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കം കണ ക്കാക്കുന്നു. പതിനൊന്ന് ഗരുഡൻ വഴിപാട് മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി, പളളിപ്പാന എന്നിവ പ്രാധാന്യമർഹിക്കുന്നു. ക്ഷേത്ര ത്തിൽ ‘നാഗക്കെട്ട്’ ആകൃതിയിലുളള കളമെഴുത്തും പാട്ടുമാണ് നടത്തുന്നത്. കളമെ ഴുത്ത് പാട്ടിന്റെ സമാപനമായി ഊരുവലത്തെഴുന്നെള്ളത്ത്, ദേശഗുരുതി എന്നിവ നടത്തുന്നു. ഊരുവലത്ത് എഴുന്നെള്ളത്ത് ദിവസം ഉച്ചയ്ക്ക് വിജയപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇറക്കി എഴുന്നെളളിപ്പും, കുടിപൂജയും നടത്തുന്നു. കുംഭ ഭരണി, മീനഭരണി, പത്താമുദയം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ. കുടുംബ ഐശ്വര്യത്തിനും, ദീർഘസുമംഗലികളായിരിക്കുന്നതിനും സ്ത്രീകൾ ക്ഷേത ത്തിൽ കലംകരിയ്ക്കൽ വഴിപാട് നടത്തുന്നു.

വാർത്ത സമ്മേളനത്തിൽ എം. ജി. രാഘവൻ, മുണ്ടപ്പുഴ – വൈസ്പ്രസിഡന്റ്, ആർ. രവി മനോഹർ, വട്ടപ്പറമ്പിൽ – സെക്രട്ടറി എം.എൻ സുരേഷ്കുമാർ, മനുവിഹാർ – ജോയിന്റ് സെക്രട്ടറി ,പി അനിൽകുമാർ, ഒളൂർ – ഖജാൻജി , പി. മോഹനചന്ദ്രൻ നായർ, പുലിപ്ര പുനരുദ്ധാരണ സമിതി ചെയർമാൻ രാമൻ നായർ, പാറയിൽ – അംഗം രാമൻ നായർ പാറയിൽ , സുനിൽ കുമാർ – അംഗം, മുരളീധരൻ നായർ കൂരോപ്പട എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.