മണർകാട് പള്ളിയിൽ നിന്ന് തെക്കൻ മേഖലാ കോതമംഗലം കാൽനട തീർത്ഥയാത്ര

മണർകാട് : കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന  പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ  കബറിങ്കലേക്കുള്ള മണര്‍കാട് പള്ളി കേന്ദ്രമായുള്ള തെക്കന്‍മേഖല കാല്‍നട തീര്‍ത്ഥയാത്ര  ഒക്‌ടോബര്‍ 1 ന് രാവിലെ 4.30 ന്  മണർകാട് പള്ളിയിൽ നിന്നും ആരംഭിക്കുന്നതാണ്. അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസന പ്രതിനിധിയായി 1685-ൽ  മലങ്കരയില്‍ എഴുന്നള്ളി വന്ന് സുറിയാനി സഭാ വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയ പരിശുദ്ധ യൽദോ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര എല്ലാ വർഷവും മണർകാട് കത്തീഡ്രലിൽ നിന്നും മുടക്കം കൂടാതെ നടത്തിവരുന്നു.  

Advertisements

1685 കന്നി 7-ാം തീയതി കോതമംഗലത്ത് എത്തിച്ചേർന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

13 ദിവസക്കാലം കോതമംഗലം ചെറിയപള്ളിയില്‍ താമസിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച് മലങ്കര സഭാമക്കളെ അനുഗ്രഹിച്ച് കന്നി 20 – ന് കോതമംഗലത്തിന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന അനുഗ്രഹത്തിന്റെ അഗ്‌നി നക്ഷത്രമായി ജ്വലിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ 339-ാമത് ഓർമ്മ പെരുന്നാളാണ് ഈ വർഷം ആചരിക്കുന്നത്. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നും ഒക്ടോബർ 1-ന് രാവിലെ 4.30-ന്  ആരംഭിക്കുന്ന പരിശുദ്ധന്റെ കബറിടത്തിലേക്കുള്ള  തെക്കൻ മേഖല കോതമംഗലം കാൽനട തീർത്ഥയാത്ര അയര്‍ക്കുന്നം, കിടങ്ങൂര്‍, മരങ്ങാട്ടുപള്ളി, ഉഴവൂര്‍ വഴി തോട്ടുപുറം മോര്‍ ഗ്രീഗോറിയോസ് പള്ളി,  കൂത്താട്ടുകുളം സെന്റ് ജോണ്‍സ് ചാപ്പൽ, വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി,

പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി മുതലായ പള്ളികളിൽ എത്തി 

വിശ്രമത്തിനും ശേഷം ഒക്ടോബർ 2-ന് വെളുപ്പിന്  തീര്‍ത്ഥയാത്ര പുനരാരംഭിച്ച് മൂവാറ്റുപുഴ, കാരകുന്നം വഴി കോതമംഗലം മോര്‍ത്തോമൻ ചെറിയ  പള്ളിയിലെ  പരിശുദ്ധന്റെ കബറിങ്കല്‍ എത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്നതുമാണ്. കാൽനട തീർത്ഥാടകർക്ക്  2-ാം തീയതി കോതമംഗലത്ത് നിന്ന് തിരിച്ചു മണർകാട് പള്ളിയിലേക്ക്  വരുന്നതിന് വാഹന സൗകര്യം പള്ളിയിൽ നിന്നും ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് ദൈവീക അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി  കോതമംഗലം കബറിങ്കലേക്ക് നടത്തപ്പെടുന്ന മണര്‍കാട്പള്ളി കേന്ദ്രമായുള്ള തെക്കന്‍മേഖലാ  തീര്‍ത്ഥാടക സംഘത്തില്‍ മണർകാട് ഇടവകയിലെയും കോട്ടയം ഭദ്രാസനത്തിന്റെ മറ്റ് ദേവാലയങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് വിശ്വാസികൾ എല്ലാ വർഷവും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു.

തീർത്ഥാടക സംഘത്തിന്റെ കൺവീനറായി ഫാ.എം.ഐ തോമസ് മറ്റത്തിലും ജോയിന്റ് കൺവീനർമാരായി

ഫാ.ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ, ഫാ. ഏബ്രഹാം കരിമ്പന്നൂർ, ചാക്കോ കുര്യൻ വടക്കേകരോട്ട് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുള്ളതായി  കത്തീഡ്രൽ ട്രസ്റ്റിമാരും സെക്രട്ടറിയും അറിയിച്ചു.

Hot Topics

Related Articles