മാലത്ത് നിന്നും ജാഗ്രതാന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
കോട്ടയം: മണര്‍കാട് മാലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അമിതവേഗത്തിലെത്തിയ കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയുടെ മുഖം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഓട്ടോഡ്രൈവറായ സാമിനും സാരമായ പരിക്കേറ്റു. കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ഓട്ടോയില്‍ നിന്നും അമിതമായി പുക ഉയര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍പ്പെട്ടവരം നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.