മണർകാട്: തടി ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന താല്ക്കാലിക ഷെഡിന് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. കാവുംപടി മാലം പുത്തനാടിയ്ക്കൽ സുധാകരൻ്റെ വീട്ടിൽ ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. സുധാകരൻ്റെ പഴയ വീട് പൊളിച്ചുമാറ്റിയതിൽ ഉണ്ടായിരുന്ന കട്ടിളയും മരപ്പലകകളും അടുക്കി വച്ചിരുന്ന താല്ക്കാലിക ഷെഡ്ഡിനാണ് തീപിടിച്ചത്.
ഇതിന് സമീപത്തെ വീട്ടുകാർ മാലിന്യങ്ങൾ കത്തിച്ചപ്പോഴുണ്ടായിരുന്ന തീ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് തീ പറമ്പി ലേയ്ക്കും പടർന്നു. വിവരം അറിഞ്ഞ് പാമ്പാടി അഗ്നിശമന സേനയിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആൾ താമസമുണ്ടായിരുന്ന ഭാഗത്തെ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായതായി സേന അംഗങ്ങൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ഗ്രേഡ് എ. എസ്. ടി. ഒ ഹക്കീം, ഫയർ ഓഫീസർമാരായ അഭിജിത്ത്, നോബിൻ, ബിനീഷ്, സന്ദീപ്, മുകേഷ്, ഹോം ഗാർഡ് രാജു, ഡ്രൈവർമാരായ ജിജി, ഹരീഷ് എന്നിവർ നേതൃത്വം നൽകി.