മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബര്‍ 23ന് മന്തി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

കോട്ടയം: ജില്ലയില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു കോടി രൂപ ചെലവഴിച്ച് കേന്ദ്രത്തില്‍ നടത്തുന്ന വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി പദ്ധതിയുടെയും ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 23 ഉച്ചകഴിഞ്ഞ് രണ്ടിന് നിര്‍വഹിക്കും.

Advertisements

വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന 15 ലക്ഷം രൂപയുടെ ആടു വളര്‍ത്തല്‍ പദ്ധതിയുടെ സബ്‌സിഡി, സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മാനസിക വികാസത്തിനുള്ള നൂതന പദ്ധതിയുടെ ആനൂകൂല്യം എന്നിവയുടെ വിതരണവും മന്ത്രി നിര്‍വഹിക്കും. ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പങ്കെടുക്കും.

Hot Topics

Related Articles