മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ : പീതാംബരദീക്ഷാ ദാനം നടത്തി

തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനോട് അനുബന്ധിച്ചുള്ള പീതാംബരദിക്ഷാ ദാനം കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികൾ നിർവ്വഹിച്ചു. എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ എ ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, രാജേഷ് മേപ്രാൽ, സരസൻ റ്റി ജെ യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗം കെ എൻ രവീന്ദ്രൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, കുമാരി സംഘം കോർഡിനേറ്റർ ശോഭ ശശിധരൻ , യൂണിയൻ വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി സൈബർ സേന ചെയർമാൻ ശരത് ബാബു, ജോ. കൺവീനർ അവിനാഷ് എ എം, എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. യൂണിയൻ വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി കൃതജ്ഞത രേഖപ്പെടുത്തി.

Hot Topics

Related Articles