ആറു കളികളിൽ മൂന്നാം തോൽവി…! പോയിന്റ് പട്ടികയിൽ വീണ്ടും താഴോട്ടിറങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇത്തവണ തോറ്റത് ടോട്ടനത്തിനോട്

മാഞ്ചസ്റ്റർ: ആറു കളികളിൽ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ വീണ്ടും താഴേയ്ക്കിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശനി ദശ തുടരുന്നു. തുടർച്ചയായ തോൽവികളോടെ മാഞ്ചസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒരു പടി താഴേയ്ക്കിറങ്ങി പന്ത്രണ്ടാം സ്ഥാനത്ത് എത്തി. ആറു കളികളിൽ നിന്നും രണ്ട് ജയം മാത്രമാണ് യുണൈറ്റഡിന് ഉള്ളത്.

Advertisements

ഇന്നലെ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിലാണ് ടോട്ടനം മാഞ്ചസ്റ്ററിനെതിരെ ഗോൾ നേടിയത്. ബെർനാൺ ജോൺസണാണ് ആദ്യ ഗോൾ നേടിയത്. 47 ആം മിനിറ്റിൽ കുലുസേവസ്‌കിയും, 77 ആം മിനിറ്റിൽ സോളങ്കിയും നേടിയ ഗോളിലൂടെ ടോട്ടനാം പട്ടിക തികച്ചു. 42 ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ബ്രൂണോ ഫെർണ്ണാണ്ടസ് പുറത്ത് പോയത് യുണൈറ്റഡിന് വീണ്ടും തിരിച്ചടിയായി. മറ്റൊരു മത്സരത്തിൽ ഐപ്‌സ്വിച്ചും ആസ്റ്റൺ വില്ലയും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. എട്ടാം മിനിറ്റിൽ ലിയാം ഡിലാപ് ആണ് ഐപ്‌സ്വിച്ചിന് വേണ്ടി ഗോൾ നേടിയത്. 15 ആം മിനിറ്റിൽ മോർഗൻ റോജർ ഗോൾ മടക്കി. 32 ആം മിനിറ്റിൽ ഒലീ വാറ്റ് കിൻസ് ആസ്റ്റൺ വില്ലയ്ക്കായി ലീഡ് നൽകി. 72 ആം മിനിറ്റിൽ ഡിലാപ് ആണ് സമനില ഗോൾ നേടിയത്.

Hot Topics

Related Articles