ലണ്ടൻ: 52 ആം മിനിറ്റിൽ മിക്കി വാൻ ഡെവാർ നേടിയ ഗോളിന് ടോട്ടനം പൊന്നും വില നൽകും. നിർണ്ണായകമായ മൂന്ന് പോയിന്റിനൊപ്പം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടിയാണ് ടോട്ടനം ഈ ഒറ്റ ഗോളിനൊപ്പം സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 52 ആം മിനിറ്റിൽ വാൻഡവാർ നേടിയ ഈ ഒറ്റ ഗോളിലാണ് ടോട്ടനം ലൂട്ടണിനെ തകർത്തത്. ഇതോടെ എട്ട് കളികളിൽ നിന്നും 20 പോയിന്റുള്ള ടോട്ടനം കഴിഞ്ഞ അവസാന മത്സരത്തിലെ സിറ്റിയുടെ തോൽവിയോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒരു കളി കുറച്ച് കളിച്ച സിറ്റിയ്ക്ക് 18 പോയിന്റാണ് ഉള്ളത്. അടുത്ത കളിയിൽ കരുത്തരായ ആഴ്സണലാണ് സിറ്റിയുടെ എതിരാളികൾ. ആഴ്സണലിനെ തോൽപ്പിച്ചാൽ സിറ്റിയ്ക്ക് ഒന്നാം സ്ഥാനം തിരികെ പിടിക്കാം. എന്നാൽ, ആഴ്സണലിനോട് തോറ്റിൽ സിറ്റി മൂന്നാം സ്ഥാനത്തേയ്ക്ക് ഇറങ്ങേണ്ടി വരും. ഏഴു കളികളിൽ നിന്നും 17 പോയിന്റാണ് ആഴ്സണലിനുള്ളത്. ഫുൾഹാമിനെയാണ് ടോട്ടനം നേരിടുന്നത്.
ശനിയാഴ്ച നടന്ന മത്സരത്തിലാണ് ലൂട്ടണെ ടോട്ടനം തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രന്റ് ഫോർഡിനെ തോൽപ്പിച്ചത്. സ്കോട്ട് മാക് ടോമിനാരിയാണ് രണ്ട് ഗോളും നേടിയത്. 26 ആം മിനിറ്റിൽ ജാനിസൺ നേടിയ ഗോളിന് ബ്രെന്റ് ഫോർഡ് മുന്നിലായിരുന്നു. എന്നാൽ, ഇൻജ്വറിടൈമിന്റെ മൂന്നാം മിനിറ്റിലും, ഏഴാം മിനിറ്റിലുമായാണ് ടോമിനാനിയുടെ ഗോൾ. ഇതോടെയാണ് യുണൈറ്റഡ് വിജയം നേടിയത്. ഒരു ഗോൾ അടിച്ച ബർണേലിയുടെ വലയിൽ നാലു ഗോളുകളാണ് ചെൽസി അടിച്ചു കയറ്റിയത്. 15 ആം മിനിറ്റിൽ ഒഡോബർട്ട് നേടിയ ഗോളിൽ മുന്നിലെത്തിയ ബർണലിയാണ് ചെൽസിയെ പിന്നിലാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ അൽഡാക്കിനിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. അൻപതാം മിനിറ്റിൽ പാൽമറും, 65 ആം മിനിറ്റിൽ സ്റ്റെർലിംങും, 74 ആം മിനിറ്റിൽ ജാക്സണുമാണ് ചെൽസിയെ വിജയതീരത്ത് എത്തിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിന് ഫുൾഹാം ഷെഫീൽഡിനെയും, എതിരില്ലാത്ത മൂന്ന് ഗോളിന് ബോൺസ്മൗത്തിനെ എവർട്ടണും തോൽപ്പിച്ചു.