തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി; അയ്യനിന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ; മണ്ഡലപൂജ നാളെ; തങ്ക അങ്കി വരവേല്‍പ് വീഡിയോ കാണാം

പമ്പ: തങ്ക അങ്കി സന്നിധാനത്ത് എത്തി. മണ്ഡല പൂജയ്ക്ക് ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തൂ വാനുള്ള തങ്ക അങ്കിക്ക് പമ്പയില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പു നല്‍കി. അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍പ്പൂരാഴി . വാദ്യമേളങ്ങള്‍ തുടങ്ങിയ അകമ്പടിയോടെയാണ് സ്വീകരിച്ച് ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചത്. ശബരിമല അഉങ അര്‍ജ്ജുനന്‍ പാണ്യന്‍ . പമ്പാ ട ഠ അജിത് കുമാര്‍, അയ്യപ്പ സേവാ സംഘം ജനറല്‍ സെകട്ടറി വേലായുധന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

മകരവിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. 31 മുതല്‍ ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം.
ജനുവരി 11ന് ആണ് എരുമേലി പേട്ടതുള്ളല്‍. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. 14ന് വൈകിട്ട് 6.30 ന് ദീപരാധാനയ്ക്ക് ശേഷമാണ് മകരവിളക്ക് ദര്‍ശനം.
പുല്ലുമേട് വഴി തീര്‍ഥാടനത്തിന് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാത തെളിച്ചെടുത്തില്ലേല്‍ അത് നഷ്ടപെടും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരും. ബോര്‍ഡിന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എരുമേലിയില്‍ 9 കോടി ചെലവില്‍ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഇടത്താവള നിര്‍മാണം 6 ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും അനന്തഗോപന്‍ പറഞ്ഞു. ബോര്‍ഡംഗം പി.എം തങ്കപ്പന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. കൃഷ്ണകുമാര വാര്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles