ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് ബിജപി എംപിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി.
തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രതികരണം.
വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയം. കരടിയെ മയക്കുവെടി വെയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വനംവകുപ്പ് ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളത്തില്‍ വീണ വന്യമൃഗത്തെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട മുന്കരുതലുകളില് പിഴവ് സംഭവിച്ചു.
കിണറ്റില്‍ വീണ കരടിയെ പുറത്തെടുക്കുന്നതില്‍ നിലവിലുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈല്‍ഡ് ലൈഫ് വാര്ഡന് സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടുമ്പോള്‍ മയക്കുവെടി വെയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറെന്നും ഇത് ലംഘിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.