മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടെ വീണു..! ഇനിയാര്.. വെട്ടിയിട്ട വാഴത്തണ്ട്..! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ തീർത്ത് മരയ്ക്കാരിലെ മോഹൻലാലിന്റെ ഡയലോഗ്; മരയ്ക്കാറിനെപ്പറ്റിയുള്ള അഭിപ്രായം തേടി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ
റിവ്യു റിപ്പോർട്ട്

Advertisements

കോട്ടയം: ഹർത്താൽ ദിനം പ്രേക്ഷകരെ ഇളക്കിവിട്ട് തീയറ്ററുകൾ തുറന്ന് ആവേശത്തിന്റെ കൊടുമുടി കയറ്റിയ ശേഷം ചീത്തവിളിയിലേയ്ക്കു കൂപ്പുകുത്തിയ ഒടിയനു സമാനമായി മരക്കാർക്കു നേരത്തെ സോഷ്യൽ മീഡിയയിൽ ആക്രമണം. ഒടിയനിലെ കഞ്ഞിയെടുക്കട്ടെ മാണിക്യ ഡയലോഗിനു പിന്നാലെയാണ് മരയ്ക്കാറിലെ ഒരു ചെറിയ വീഡിയോ ക്ലിപ്പിംങ് പുറത്തു വിട്ട് സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം നടക്കുന്നത്. മലബാർ സ്ലാങ്ങിൽ മോഹൻലാൽ സഹ നടനോട് പറയുന്ന ഡയലോഗിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് സിനിമയെ ട്രോളിൽ മുക്കിയിട്ടുണ്ട്.

ചത്തൂന്നാ കേട്ടത്,നമ്മള് പഠിച്ച കുഞ്ഞാലി marakkar ഇതല്ല, ഇത് മോളിവുഡിലെ രാജമൗലി sir പഠിച്ച സ്കൂളിൽ മാത്രം പഠിപ്പിക്കുന്ന കുഞ്ഞാലി ആണ്

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹൻലാലിനും, ആന്റണി പെരുമ്പാവൂരിനും, സിനിമയിലെ താരങ്ങൾക്കെല്ലാം ആവശ്യത്തിന് ട്രോൾ ലഭിക്കുന്നുണ്ട്. സംവിധാനയകൻ പ്രിയദർശന്റെ കഴിഞ്ഞ ദിവസത്തെ ഡയലോഗുകളും അവകാശവാദങ്ങളും എല്ലാം ചേർത്തു വച്ചുള്ള ട്രോളും സജീവമാണ്.

ഒടിയനിൽ നിർണ്ണായക സീനിൽ മഞ്ജുവാര്യരുടെ കഥാപാത്രം മോഹൻലാലിന്റെ മാണിക്യനോട് കഞ്ഞിയെടുക്കട്ടെ എന്നു ചോദിക്കുന്ന ഡയലോഗായിരുന്നു അന്ന് ഹിറ്റായത്. എന്നാൽ, ഇത് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീയറ്ററിൽ തന്നെ റിലീസ് ചെയ്ത കുഞ്ഞാലിമരയ്ക്കാറിൽ മലബാർ ഭാഷയിലെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ പറന്ന് കളിക്കുകയാണ്.

Hot Topics

Related Articles