മണിമല കരിക്കാട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു

മണിമല : മണിമല കരിക്കാട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു. ഇന്നലെ വൈകിട്ട് ആറേകാലിനാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കിടങ്ങൂർ അയർക്കുന്നത് പാറേവളവിൽ വാടകയ്ക്ക് താമസിക്കുന്ന വാസല്ലൂർ വി.റ്റി രെജു ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. സ്കൂട്ടറിന്റെ പുറകിൽ ഉണ്ടായിരുന്നയാൾ കാലിന് പരിക്കേറ്റ് മണിമല സെന്റ്തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനേരം മണിമല റാന്നി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മണിമല പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത തടസ്സം നീക്കിയതിനു ശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്. ഭാര്യ: കുഞ്ഞുമോൾ രെജു മക്കൾ: കെസിയ, കെസൻ. മരുമകൻ: സന്തോഷ്

Advertisements

Hot Topics

Related Articles